NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാൻ ചെമ്മാട്ടെ എ.വി. അബ്ദുഹാജി (87) നിര്യാതനായി

ചെമ്മാട്: കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ അംഗവുമായിരുന്ന എ.വി. അബ്ദുഹാജി (87) നിര്യാതനായി.

തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗവും കെ.എന്‍.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായിരുന്നു
നാല് പതിറ്റാണ്ട് കാലം സൗദിയില്‍ വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു.
ഇന്ത്യന്‍സ് വര്‍ക്കിംഗ് അബ്‌റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു.
രണ്ട് തവണ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്.
മയ്യിത്ത് ശനിയാഴ്ച രാവിലെ 8:30 വരെ ചെമ്മാട് കോഴിക്കോട് റോഡിലെ വസതിയിലും 8:45 മുതല്‍ 10:30 വരെ തിരൂരങ്ങാടി യതീംഖാനയിലും പൊതു ദര്‍ശനത്തിന് വെക്കും.
ശേഷം 10:40ന് യതീംഖാന പള്ളിയില്‍ ജനാസ നമസ്‌കാരം.

ഖബറടക്കം 11 മണിക്ക് തറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

 ഭാര്യമാര്‍: പരേതയായ വലിയാട്ട് റാബിയ, ചെറുപാലക്കാട്ട് റുഖിയ. മക്കള്‍: അബ്ദുറഔഫ്(പരേതന്‍), നൗഷാദ്(പരേതന്‍), സിയാദ്, ഫഹദ്, ഫുഹാദ്(പരേതന്‍),ജവാദ്, മുനീറ, ഫായിസ, സമീറ. മരുമക്കള്‍ : പി ടി മുഹമ്മദ് കൊടുവള്ളി (കെഎംസിസി നേതാവ്), മുഹമ്മദ് അഷ്‌റഫ് ഓതായി, അബുസബാഹ് തിരുവണ്ണൂര്‍, ഫാമിത കരുവാന്‍തിരുത്തി, സുഹ്‌റ പുകയൂര്‍, ഫൗസിയ ചെമ്മാട്, ആരിഫ നിലമ്പൂര്‍, സുഹ്‌റ വള്ളിക്കുന്ന്, അല്‍ ശിഫ വണ്ടൂര്‍, ജസീന തൃശൂര്‍, മായാസിര്‍ സാ കൊണ്ടോട്ടി, അംല അസീസ് പരപ്പനങ്ങാടി.

 

Leave a Reply

Your email address will not be published. Required fields are marked *