സ്കൂട്ടിയിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു.


പെരിന്തൽമണ്ണ; പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടിയിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു.
ഇ.എം.എസ് നഴ്സിങ് കോളേജിന് സമീപം താമസിക്കുന്ന അൽശിഫ നഴ്സിങ് കോളേജിലെ മൂന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥിനി പി. നേഹ യാണ് മരിച്ചത്.
ജൂബിലി ജംഗ്ഷനിൽ നിന്നും സ്കൂട്ടി തിരിക്കാനായി നിൽക്കുമ്പോഴാണ് ക്രെയിന്റെ മുൻ ചക്രം സ്കൂകൂട്ടറിന് പിറകിൽ ഇടിച്ചത്.
പിറകിൽ ഇരിക്കുകയായിരുന്ന സ്നേഹ റോഡിലേക്ക് വീഴുകയും പിൻചക്രം ശരീരത്തിലൂടെ കയറി.
മൃതദേഹം മൗലാന ഹോസ്പിറ്റൽ മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.