കേരളാ അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനംനടത്തി


പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതി സമുച്ചയത്തിനകത്ത് നിലവിലുണ്ടായിരുന്ന സ്റ്റാമ്പ് വേണ്ടറുടെ സേവനം പുന:സ്ഥാപിക്കണമെന്ന് കേരളാ അഡ്വക്കറ്റ് ക്ലാർക്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. അബൂബക്കർ എന്ന മാനു ഉദ്ഘാടനം ചെയ്തു.
കെ.പ്രഭാകരൻ, കെ.മനോജ്, പി.വിശ്വനാഥമേനോൻ, സി. രാധാകൃഷ്ണൻ, വിനു എ, കെ.കെ.ദാസൻ, എ. പത്മനാഭൻ, സി. അനീഷ്കുമാർ, ഇബ്രാഹിം തലാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : കെ.പ്രഭാകരൻ (പ്രസി), പി.വിശ്വനാഥമേനോൻ (വൈസ് പ്രസി), കെ.മനോജ് (സെക്രട്ടറി) പി. പ്രജീഷ് ( ജോയിൻ്റ് സെക്ര), പി.സുനില (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.