വള്ളിക്കുന്നിൽ ഡ്രോൺ സർവ്വേ ആരംഭിച്ചു.


വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോൺ സർവ്വേ ആരംഭിച്ചു.
ഗ്രാമപഞ്ചയാത്തിൻ്റെ സമ്പൂർണ്ണ ദൗമവിവര പഞ്ചായത്തായി മാറ്റുന്നതിൻ്റെ ഭാഗമായാണ് ഡ്രോൺ സർവ്വേ നടത്തുന്നത്. ജലസ്രോതസ്സുകൾ, റോഡുകൾ, കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, കുടിവെള്ളപൈപ്പുകൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവ ഡ്രോൺ ഉപയോഗിച്ച് വിവരശേഖരണം നടത്തും.
കെട്ടിടങ്ങളുടെ വിസ്തീർണവും കുടുംബാംഗങ്ങളുടെ വിവരങ്ങളും നേരിട്ട് ശേഖരിക്കും.
ഡ്രോൺ സർവ്വേയുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കപ്രഭ, പി.എം. രാധാകൃഷ്ണൻ, വി. ശ്രീനാഥ്, പ്രൊജക്റ്റ് കോർഡിനേറ്റർ പി.കെ.അശ്വൻ, പ്രോജക്റ്റ് മേനേജർമാരായ പി. നിധീഷ്, വിഷ്ണു നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.