കാഴ്ച പരിമിതർക്ക് വിനോദ യാത്ര സംഘടിപ്പിച്ച് പാലത്തിങ്ങൽ ബി.ടീം കൂട്ടായ്മ


പരപ്പനങ്ങാടി: പുറംകാഴ്ചകൾ കണ്ട് ആസ്വാദിക്കാൻ കഴിയില്ലെങ്കിലും ഉൾക്കാഴ്ച കൊണ്ട് മതിവരുവോളം ആസ്വാദിച്ചും ആനന്ദ നൃത്തംവെച്ചും നടന്ന കാഴ്ച പരിമിതരുടെ ഉല്ലാസ യാത്ര വേറിട്ടനുഭവമായി.
കാഴ്ച പരിമിതരായ 50 ഓളം പേർക്കും അവരുടെ സഹായികൾക്കും വേണ്ടി രണ്ട് ബസ്സുകളിലായി ജീവകാരുണ്യ പ്രവർത്തകൻ പാലത്തിങ്ങൽ ഡോ. കബീർ മച്ചി ഞ്ചേരി സംഘടിപ്പിച്ച ഉല്ലാസ യാത്രയാണ് പങ്കെടുത്തവർക്ക് മനസ്സു നിറച്ചത്.
തിരൂരങ്ങാടി താലൂക്ക് ബ്ലെയിന്റ് ഫെഡറേഷന്റെയും പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയുടെയൂം നേത്രത്വത്തിലാണ് കാപ്പാട് ബീച്ചിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചത്.
ബീച്ചിലെത്തിയ സംഘം മണൽ പരപ്പിലൂടെ നടന്ന് കടൽ വെള്ളത്തിൽ സ്പർശിച്ചും തിരമാലകളെ അനുഭവിച്ചും പാട്ടും ആട്ടവുമായി മതിവരുവോളം ആസ്വാദിച്ചാണ് കാപ്പാട് നിന്നും മടങ്ങിയത്.
നേരത്തെ ഡോ: കബീറിന്റെയും ബീ. ടീമിന്റെയും നേതൃത്വത്തിൽ വയോധികരായവർക്കും വിനോദയാത്ര സംഘടിപ്പിച്ചിരുന്നു.
പാലത്തിങ്ങലിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങ് തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. കബീർ മച്ചിഞ്ചേരി അധ്യക്ഷ്യത വഹിച്ചു. പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി.ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ താപ്പി അബ്ദുള്ളക്കുട്ടി ഹാജി, മൂഴിക്കൽ കരീം ഹാജി, അഷ്റഫ് കുഞ്ഞാവാസ്, നൗഷാദ് സിറ്റി പാർക്ക്, അസീസ് കുളത്ത്, സി. അബ്ദുറഹ്മാൻ കുട്ടി, ഷാജി സമീർ പാട്ടശ്ശേരി, പി.കെ. അസീസ്, റിയാസ് ചുക്കാൻ, കടവത്ത് സൈതലവി, കുന്നുമ്മൽ അബൂബക്കർ ഹാജി, പി.കെ. മഅ്സൂം, അഷ്റഫ് കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു.
കുഞ്ഞുമുഹമ്മദ് എം, സിദ്ധീഖ് കുന്നുമ്മൽ , അബൂബക്കർ എം.പി, യാസർ പാട്ടശ്ശേരി, അബ്ദു എം, യാസർ പാട്ടശ്ശേരി, സി. മുസ്തഫ, സി.മുഹമ്മദ് കുട്ടി, സൈനുൽ ആബിദ്, എസുബ്രഹ്മണ്യൻ, ഉസ്മാൻ, ഹസീന പാലത്തിങ്ങൽ, റംല, ഷാജിമോൾ , വഹീദ ,സൽമത്ത് , സറീന എന്നിവർ നേതൃത്വം നൽകി.
പരപ്പനങ്ങാടി ബാസ് മ്യൂസിക് അക്കാദമിയിലെ കലാകാരൻമാരും യാത്രാ സംഘാംഗങ്ങളും കലാ പരിപാടികൾ അവതരിപ്പിച്ചു.