പെരിന്തൽമണ്ണ സ്വദേശിയായ യുവതി ലോഡ്‌ജിൽ കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയിൽ
1 min read

ലോഡ്‌ജിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയായ യുവതി കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ അബ്ദുൽ സനൂഫ് കസ്റ്റഡിയിൽ. ചെന്നെ ആവടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുൽ സനൂഫിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി ലോഡ്‌ജിൽ മുറിയെടുത്തത് .
പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
24-ാം തിയതിയാണ് തൃശൂർ സ്വദേശി അബ്ദുൾ സനൂഫും ഫസിലയും ലോഡ്‌ജിൽ മുറിയെടുത്തത്. അബ്ദുൾ സനൂഫ് രാത്രി പത്തുമണിയോടെ എടിഎമ്മിൽ നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ച് എത്തിയിട്ടില്ല. യുവതിയെ കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ആധാർകാർഡ്, പാൻ കാർഡ് എന്നിവയും പൊലീസ് കണ്ടെടുത്തു.
ഫസീല നല്കിയ പീഡന പരാതിയില് അബ്ദുൽ സനൂഫ് നേരത്തെ ജയിലില് കിടന്നിട്ടുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.