പരപ്പനങ്ങാടിയിൽ ഇനി രണ്ടാം പ്ലാറ്റ് ഫോമിൽ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം: ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിങ് മെഷീൻ സ്ഥാപിച്ചു.


പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിങ് മെഷീൻ (എ.ടി.വി.എം) സ്ഥാപിച്ചു.
ഇനി യാത്രക്കാർക്ക് സ്വന്തമായി ടിക്കറ്റെടുക്കാനാകും
ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാൽ മതിയാകും.
ഒന്നാം ഫ്ലാറ്റ് ഫോമിൽ മാത്രമാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.
ഈ കൗണ്ടറിന് മുന്നിൽ പലപ്പോഴും വലിയ തിരക്കായിരിക്കും. എന്നാൽ രണ്ടാം പ്ലാറ്റ് ഫോറം വഴി വരുന്ന ഷൊർണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഒന്നാം പ്ലാറ്റ് ഫോമിൽ വന്ന് ടിക്കറ്റ് എടുക്കുന്നതിന് പലപ്പോഴും പ്രയാസം നേരിട്ടിരുന്നു.
രണ്ടാം പ്ലാറ്റ് ഫോമിലും ടിക്കറ്റ് കൗണ്ടർ ഒരുക്കണമെന്നത് ഏറെക്കാലത്തെ ആവശ്യവുമായിരുന്നു.
രണ്ടാം പ്ലാറ്റ് ഫോമിൽ എ.ടി.വി.എം സ്ഥാപിച്ചതോടെ ഇനി യാത്രക്കാർക്ക് സ്വന്തമായി ടിക്കറ്റെടുക്കാനാകും