പാലത്തിങ്ങൽ ഡി.ഡി സൂപ്പർ സോക്കർ 2025 ജനുവരി 18 ന് തുടക്കമാവും; ലോഗോ പ്രകാശനം ചെയ്തു


പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി സൂപ്പർ സോക്കറിന് 2025 ജനുവരി 18 ന് തുടക്കമാവും.
ടൂർണ്ണമെന്റ് ലോഗോ പ്രകാശനം പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു.
ജില്ലക്ക് അകത്തും പുറത്തുമുള്ള 16 ശക്തരായ ടീമുകൾ നേർക്കുനേർ പോരാടിക്കുന്ന ഡി.ഡി സൂപ്പർ സോക്കർ കെട്ടിലും മട്ടിലും ഏറെ പ്രചാരം പിടിച്ചു പറ്റിയ ടൂർണമെന്റ് ആണ്.
22 വർഷം പിന്നിടുന്ന ടൂർണമെന്റ് ഇത്തവണയും വൻ വിജയമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ്.
ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.നിസാർ അഹമ്മദ് കൂടാതെ മറ്റു ഡിഡി ഗ്രൂപ്പ് മെമ്പർമാരും പങ്കെടുത്തു.