കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് കച്ചവടക്കാർക്ക് ലേബർ ലൈസൻസ് ക്യാമ്പ് സഘടിപ്പിച്ചു.


ചെമ്മാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് കച്ചവടക്കാർക്ക് ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ട്രഷറർ സിദ്ധീഖ് പനക്കൽ (ആധാർ ഗോൾഡ്) അധ്യക്ഷത വഹിച്ചു.
തിരുരങ്ങാടി അസിസ്റ്റാൻറ് ലേബർ ഓഫീസർ അഡ്വ. ജയനിഷ ലേബർ ആക്റ്റിനെ സംബന്ധിച്ച് ഉത്ബോധനം നടത്തി.
ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട്, മണ്ഡലം ട്രഷറർ സിദ്ധിഖ് ആധാർ, സീനിയർ വൈസ് പ്രസിഡണ്ടുമാരായ കെ. പി. മൻസൂർ സി.എച്ച്. ഇസ്മായിൽഹാജി, ബഷീർ വിന്നേഴ്സ്, എം. ബാപ്പുട്ടി, നിസാർ കണ്ടാണത്ത്, പി. ജയേഷ്,
മുജീബ് ബോഡിടൂൺ, മുജിബ് എം.സി.എം എന്നിവർ സംസാരിച്ചു.