NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് നടി.

നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു.

കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു.

 

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി ആരോപിക്കുന്നു.

മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻമാരായ എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു, എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്.

നടിയുടെ വെളിപ്പെടുത്തൽ സിനിമ മേഖലയിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സംസ്ഥാനത്ത് തന്നെ വൻ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിൻമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *