തിരൂരങ്ങാടിയിൽ വീട് കുത്തിത്തുറന്ന് കവർച്ച: പ്രതി അറസ്റ്റിൽ


തിരൂരങ്ങാടി :തെന്നല കൊടക്കല്ലിലെ വീട് കുത്തിത്തുറന്ന് അരലക്ഷം കവർന്ന കേസിലെ പ്രതി
യെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാൾ ബർധ്വാൻ സ്വദേശി സൈതുവിന്റെ മകൻ നൗഫൽ (39) ആണ് അറസ്റ്റിലായത്.
താനൂർ പോലീസ് പിടികൂടിയ പ്രതിയെ തിരൂരങ്ങാടി പോലീസിന് കൈ മാറുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ കൊടക്കല്ല് സ്വദേശി മുഹമ്മദലിയുടെ വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയാണ് ഇയാൾ കവർന്നതെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ. ബി പ്രതീപ്കുമാർ പറഞ്ഞു.
പ്രതിയുമായി കൊടക്കല്ലിലെ വീട്ടിലെത്തി തെളിവെടുത്തു.
ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ, കൊളത്തൂര്‍, താനൂര്‍ മറ്റു ചില സ്റ്റേഷനുകളിലും മോഷണ കേസുകളുള്ളതായി തിരൂരങ്ങാടി പോലീസ് പറഞ്ഞു.