പരിവാർ പരപ്പനങ്ങാടി അദാലത്ത് സംഘടിപ്പിച്ചു.
1 min read
നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി : പരിവാർ പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി നഗരസഭയുടെ സഹകരണത്തോടെ അദാലത്തുകൾ സംഘടിപ്പിച്ചു.
‘ബുദ്ധി പരിമിതി സൗഹൃദം മലപ്പുറം ജില്ല”എന്ന ആശയത്തിൽ പരപ്പനങ്ങാടി പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന മുൻസിപ്പൽതല അദാലത്ത് നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
പരിവാർ മുനിസിപ്പൽ കോഡിനേറ്റർ അബ്ദുല്ലത്തീഫ് തെക്കേപാട്ട് അധ്യക്ഷത വഹിച്ചു.
പരിവാർ ബ്ലോക്ക് സെക്രട്ടറി ഇ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
2023-24 അധ്യായന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു.
സ്വീഡനിൽ വച്ച് നടന്ന ഇൻറർനാഷണൽ വേൾഡ് ടൂർണമെന്റിൽ പങ്കെടുത്ത മുഹമ്മദ് സഹീറിനെ ചടങ്ങിൽ അനുമോദിച്ചു.
ഡിവിഷൻ കൗൺസിലർമാരായ തലക്കകത്ത് അബ്ദുറസാഖ്, ഫൗസിയ സിറാജ്, പരിവാർ ബ്ലോക്ക് പ്രസിഡന്റ് സിദ്ദീഖ് മാളിയേക്കൽ, സെക്രട്ടറി മുജീബ്, റിയാസ് എന്നിവർ സംസാരിച്ചു.