ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ


പരപ്പനങ്ങാടി : ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് പിടിയിൽ.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും വേങ്ങര ഭാഗത്ത് നടത്തിയ പരിശോധനക്കിടെ ജാർഖണ്ഡ് സാഹിബ് ഗഞ്ച് ജില്ലയിൽ സർക്കണ്ട സ്വദേശി സന്തോഷ് മണ്ടൽ (43)ആണ് 1.120 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
വേങ്ങര ഭാഗത്ത് നിന്ന് ഒരാഴ്ചക്കിടെ പിടികൂടുന്ന മൂന്നാമത്തെ കേസാണിത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്ക് മരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതായി സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
ഇതിനെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ സുർജിത്, പ്രഗേഷ്, പ്രിവൻ്റീവ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ദിലീപ്, സിവിൽ എക്സൈസ് ഓഫീസർ സമേഷ്, സിവിൽ എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.