NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വഖഫ് ബോർഡ് കേസിൽ അമാനത്തുള്ള ഖാന് ജാമ്യം; കസ്റ്റഡിയിൽ വെച്ച നടപടി നിയമവിരുദ്ധമാണെന്ന് കോടതി, ഇഡിക്ക് തിരിച്ചടി

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം. ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേട് നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഡൽഹി റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. അമാനത്തുള്ള ഖാനെ കസ്റ്റഡിയിൽ വെച്ച ഇഡി നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

സെപ്റ്റംബർ രണ്ടിന് അറസ്റ്റിലായ അമാനത്തുള്ള ഖാൻ രണ്ട് മാസമായി ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്നു. ഈ നടപടി നിയമ വിരുദ്ധമാണെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അമാനത്തുള്ള ഖാനെതിരേ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിക്കുന്നത് കോടതി നിരസിച്ചു.

 

ആം ആദ്മി നേതാക്കളിൽ ജയിൽ മോചിതനാകാനുള്ള അവസാനത്തെ വ്യക്തിയായിരുന്നു ഖാൻ. വഖഫ് ബോർഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എംഎൽഎയെ 2022 സെപ്റ്റംബറിൽ ഡൽഹി ആന്റി കറപ്ഷൻ ബ്രാഞ്ച് (എസിബി) അറസ്റ്റു ചെയ്തിരുന്നു. സിബിഐയും കേസെടുത്തിട്ടുണ്ട്. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്താണ് ഇഡി രംഗത്തിറങ്ങിയത്. ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേട് നടത്തി അമാനത്തുള്ള പണം സമ്പാദിച്ചെന്നാണ് കേസ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!