പൊലീസ് റെയ്ഡ് : യു.ഡി.എഫ് നടത്തിയ പാലക്കാട് എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം.


പാലക്കാട്: അർധരാത്രിയിൽ കോൺഗ്രസ് വനിത നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പാലക്കാട് എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം.
നേതാക്കളടക്കം നൂറുകണക്കിനാളുകളാണ് മാർച്ചിൽ അണിനിരന്നത്.
മാർച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. മാർച്ച് എസ്.പി ഓഫിസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു.
തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
രാവിലെ 11.30 ഓടെയാണ് മാർച്ച് തുടങ്ങിയത്. മാർച്ചിൽ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു. മാർച്ചിന് മുന്നോടിയായി ആയിരങ്ങളാണ് കോട്ടമൈതാനിയിൽ ഒത്തുകൂടിയത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് 200 ലേറെ പൊലീസുകാരെ എസ്.പി ഓഫിസ് പരിസരത്ത് വിന്യസിച്ചിരുന്നു.
റെയ്ഡനെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ ഡി.സി.സികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.