തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം: ആളപായമില്ല


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം.
ഇന്നലെ ( ചൊവ്വാഴ്ച) രാത്രി എട്ട് മണിയോടെ ആശുപത്രിയിലെ ഫാർമസിക്ക് മുകളിൽ ഡി.ബ്ളോക്കിലാണ് സംഭവം.
മൂന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്ന് സ്ഥാപിച്ച യു.പി.എസിൽ നിന്നും പൊട്ടിത്തെറി ഉണ്ടാവുകയും തീയും പുകയും ഉയരുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഈ സമയം ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന മൂന്ന് രോഗികളെയും താഴെ നിലയിലെ ഡയാലിസിസ് സെന്ററിൽ ഉണ്ടായിരുന്ന പന്ത്രണ്ട് രോഗികളെയും, ഇവരുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും ഉടൻ കെട്ടിടത്തിന് പുറത്തെത്തിച്ചു.
ഇതിനിടെ കെട്ടിടത്തിൽ മുഴുവൻ പുക നിറഞ്ഞതും ഏറെ പ്രയാസമുണ്ടാക്കി.
ചെമ്മാട് പരാടൻ വാട്ടർ സർവ്വീസ്, താനൂരിൽനിന്നും എത്തിയ രണ്ടു യൂണിറ്റ് അഗ്നിശമന സേന, തിരൂരങ്ങാടി പൊലിസ്, ഡിവിഷൻ കൗൺസിലർ കക്കടവത്ത് മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
സംഭവത്തിൽ ആളപായമില്ല