പരപ്പനങ്ങാടി സബ് ജില്ലാ സ്കൂൾ കലോത്സവം: മിമിക്രിയിൽ ഹാട്രിക് വിജയവുമായി മുഹമ്മദ് നാസിം


പരപ്പനങ്ങാടി : അനുകരണ കലയിൽ വിജയക്കുതിപ്പ് തുടർന്ന് ശ്രദ്ധേയാനാവുകയാണ് മുഹമ്മദ് നാസിം എന്ന കൊച്ചുകലാകാരൻ.
പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും എ ഗ്രൈഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി.
ഒന്നാം ക്ലാസ് മുതൽ നിരവധി മത്സരവേദികളിൽ നിന്ന് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് ഈ മിടുക്കൻ.
ഒട്ടനവധി സ്റ്റേജുകളിൽ തന്റെതായ കഴിവ് പ്രകടമാക്കി ശ്രോതാക്കളുടെ മനംകവർന്നിട്ടുമുണ്ട്.
പരപ്പനങ്ങാടി സ്വദേശികളായ സിദ്ധീഖ് റോഷൻ- ഹസീന ദമ്പതികളുടെ മകനാണ്.
പിതാവ് തന്നെയാണ് നാസിമിന് ആവശ്യമായ പരിശീലനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെക്കാലമായി മിമിക്രിയിലും ഗാനമേളയിലും സ്ഥിരം സാന്നിധ്യമാണ് നാസിമിന്റെ പിതാവ്.
ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലൂസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്.
അനുകരണകലയിൽ മുന്നേറുന്നതിന് സ്കൂൾ അധ്യാപകരുടെ ഇടപെടലുകളും നാസിമിന് ഊർജ്ജം പകർന്നിട്ടുണ്ട്.