പാലത്തിങ്ങൽ സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു


പരപ്പനങ്ങാടി : വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി പരേതനായ പാലത്തിങ്ങൽ വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ (48) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. നിലത്ത് വീണുകിടക്കുകയായിരുന്ന ഹബീബിനെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി. കബറടക്കം ചെവ്വാഴ്ച രാവിലെ ഒമ്പതിന് കൊട്ടന്തല ജുമാമസ്ജിദിൽ നടക്കും.
പിതാവ് : പരേതനായ മൂസക്കുട്ടി
മാതാവ് : പാത്തുമ്മു.
ഭാര്യ : ശബ്ന
മക്കൾ : മുഹമ്മദ് റിദിൽ, ഫാത്തിമ റുഷ്ദ, റിസ, റഹ്‌സിൻ.
സഹോദരങ്ങൾ : അബ്ദുൽനാസർ, അഷ്‌റഫ്, സുലൈഖ, ആയിഷ, ജുബൈരിയ, പരേതനായ മുഹമ്മദ്.