താനൂർ മുക്കോലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


താനൂർ: താനൂർ മുക്കോലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരിയാപുരം അടീപറമ്പത്ത് വിഷ്ണുദാസിന്റെ മകൻ ഷിജിൽ (29) മരിച്ചത്.
ഉച്ചക്ക് കോഴിക്കോട് നിന്ന് ഉച്ചക്ക് 1:45 ന് പുറപ്പെട്ട ജനശതാപ്തി എക്സ്പ്രസ്സ് ആണ് തട്ടിയത്. താനൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന് ടി.ഡി.ആർ.എഫ്. വളണ്ടിയർമാരും താനൂർ പോലിസും തിരൂർആർ.പി.എഫും ട്രോമ കെയറും ചേർന്ന് മൃതദേഹം ട്രാക്കിൽ നിന്നും മാറ്റി.
താനൂർ സി.ഐ.യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ടി.ഡി.ആർ.എഫ്. വളണ്ടിയർമാരായ ആഷിക്ക് താനൂർ, ഷഫീക്ക് ബാബു, അർഷാദ്, ഹരിപ്രസാദ്, സചിതാനന്ദൻ, സമീർ, ഹാരിസ്, ട്രോമ കെയർ പ്രവർത്തകരായ അബ്ബാസ്, റിയാസ് എന്നിവരും ഉടനെ സംഭവ സ്ഥലത്ത് എത്തിയിരുന്നു