ചെമ്മാട് യൂണിറ്റിലെ വ്യാപാരികളുടെ കുടുംബസംഗമം നടത്തി


തിരൂരങ്ങാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റിലെ വ്യാപാരികളുടെ കുടുംബസംഗമം താജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് പതാക ഉയർത്തി. കെ.പി.എ മജീദ് എം.എൽ.എ.സംഗമം ഉദ്‌ഘാടനം ചെയ്തു. നൗഷാദ് സിറ്റി പാർക്ക് അധ്യക്ഷത വഹിച്ചു.
കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കുഞ്ഞാവുഹാജി മുഖ്യാതിഥിയായി. ജില്ലാ ജനറൽസെക്രട്ടറി കുഞ്ഞി മുഹമ്മദ്,ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ജമീല ഇസുദ്ദീൻ, ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ കാടാമ്പുഴ, ജില്ലാ സെക്രട്ടറി മലബാർ ബാവ, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് താജുദ്ദിൻ ഊർമാഞ്ചേരി, തിരൂരങ്ങാടി മണ്ഡലം ട്രഷറർ സിദ്ധീഖ് പനക്കൽ ആധാർ ഗോൾഡ്, മൻസൂർ കെ.പി,ബാപ്പുട്ടി എം, ഡോ. ഖമറുന്നിസ്സ മലയിൽ എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ യൂത്ത് വീംഗ് വനിതാവിംഗ് ജില്ലാ മണ്ഡലം നേതാക്കൾ സി എച്ച് ഇസ്മായിൽഹാജി, ഉള്ളാട്ട് ഇസ്സുഇസ്മായിൽ, എം മൊയ്തീൻകോയ എന്നിവർ സംബന്ധിച്ചു. ബിസ്നസും കുടുംബവും എന്നവിഷയത്തിൽ പ്രമുഖ സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് ക്ലാസ്സെടുത്തു.
ബിസ്നസിലെ യുവ സംരഭകരേയും ആതുര സേവനരംഗത്ത് മികച്ചവിജയം നേടിയ വ്യക്തികളായ ബഷീർ ദർശന വെഡിങ്ങ്മാൾ, ജുനൈദ് തൂബാ ജ്വല്ലറി, സിറാജ് മുംതാസ് ജ്വല്ലറി, ഡോ. ലൈലാബീഗം ലൈലാസ്, നസ്റുള്ള എം.ഡി. ലൈലാസ് ഹോസ്പിറ്റൽ. ഷാഹുൽ ഹമീദ് ജനതാ ഡയഗ്നോറ്റിക് സെൻറർ എന്നിവരെ സംഗമത്തിൽ വെച്ച് നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ആദരിച്ചു.
രഹ്‌ന -ആദിൽഅത്തും മറ്റു കലാ കായിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ഗാനമേളയും ഒപ്പനയും സിനിമാറ്റിക് ഡാൻസും അരങ്ങേറി. സംഘടനയുടെ മുൻകാല നേതാക്കളായ കെ.കെ.സി ബാവ കെപിഎ മജീദ്ഹാജി, ഓപി അബ്ദുസലാം, അക്ബർ രായിൻകുട്ടി, സുബൈർ എന്നിവരെ ആദരിച്ചു.
സുരഭി ആട്ട മൈദ സ്പ്പോൺസർ ചെയ്യ്ത ഗിഫ്റ്റ് സുരഭി മലബാർ ഏരിയ മാനേജർ അക്ബർ സിനിയർ വൈസ് പ്രസിഡണ്ട് മുഹമദലിഹാജി റുബീനക്ക് നൽകി നിർവഹിച്ചു.
ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും പ്രോഗ്രാം ചെയർമാൻ കുഞ്ഞുട്ടി ഖദിജാ ഫാബ്രിക്സ് ആമുഖഭാഷണവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു