കേരളപിറവി ദിനത്തിൽ എസ്.എൻ.എ.എച്ച്.എസ്. വിദ്യാർഥികളുടെ തീരദേശ ലഹരി വിരുദ്ധ വിളംബര റാലി

നഗരസഭാധ്യക്ഷൻ പി.പി.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി : എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കേരളപിറവി ദിനത്തിൽ തീരദേശ ലഹരി വിരുദ്ധ വിളംബര റാലി നടത്തി.
കോസ്റ്റൽ പോലീസിന്റെയും നഗരസഭയുടെയും സഹകരണത്തോടെ നവംബർ എട്ടിന് വൈകീട്ട് നാലിന് കെട്ടുങ്ങൽ ബീച്ചിൽ ‘കവചം’ തീർക്കാം ലഹരിക്കെതിരെ നടത്തുന്ന വിമുക്തി കാംമ്പയിനിന്റെ ഭാഗമായാണ് റാലി നടത്തിയത്.
നഗരസഭാധ്യക്ഷൻ പി.പി.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട്, മാനേജർ മുഹമ്മദ് അഷ്റഫ്, പ്രഥമാധ്യാപിക കെ. ബെല്ലജോസ്, കൗൺസിലർ ടി. റസാഖ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ അഞ്ജലി, ഇ.ഒ. ഫൈസൽ, ഷംസുദ്ധീൻ, കുഞ്ഞാലി മദനി, നജ്മുന്നിസ, ജൈസൽ, ഷിൻസ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.