പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന് വെളിമുക്ക് വി.ജെ പള്ളി എ.എം.യു .പി സ്കൂളിൽ ശനിയാഴ്ച തിരശീലയുയരും .


തിരൂരങ്ങാടി : പരപ്പനങ്ങാടി ഉപജില്ലാ കേരള സ്കൂൾ കലോത്സവം ശനിയാഴ്ച മുതൽ വെളിമുക്ക് വി.ജെ പള്ളി എ.എം.യു .പി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാല് ദിനങ്ങളിൽ എട്ട് വേദികളിലായി അരങ്ങേറുന്ന കലോത്സവത്തിന് പതിനായിരത്തോളം മത്സരാർത്ഥികൾ മാറ്റുരക്കും.
കലോത്സവം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.
ഉദ്‌ഘാടനത്തോടനുബന്ധിച്ചു കൊണ്ട് ഭിന്നശേഷി വിദ്യാർത്ഥികളെ അണിനിരത്തി വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നമ്മുണെന്ന് ഭാരവാഹികൾ അറിയിച്ചു.
മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സുഹറാബി,വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ,
സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുനീർ മാസ്റ്റർ,പഞ്ചായത്ത് അംഗം അബ്ദുസമദ് ചാന്ദ് ,എ.ഇ. ഓ സക്കീന മലയിൽ,
എം.കെ ഫൈസൽ, സി.മുഹമ്മദ് മുനീർ, കെ.കെ.ഷബീർ അലി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു .