പരപ്പനങ്ങാടിയിൽ കാട്ടുപന്നിയെ കണ്ടെത്തി :നാട്ടുകാർ ഭീതിയിൽ


പരപ്പനങ്ങാടി : ഡിവിഷൻ 28 ഉൾപ്പെട്ടുന്ന പുത്തൻപീടിക പള്ളിപ്പുറം ഭാഗത്ത് ജനവാസമേഖലയിൽ കാട്ടുപന്നിയെ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് കാട്ടുപന്നിയെ കണ്ടെത്തിയത്.
പിന്നീട് പ്രദേശത്തെ പല വീട്ടുപരിസരങ്ങളിലും പന്നിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പന്നിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.
സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ നാട്ടുകാർ ജാഗ്രതയോടെയാണ് വീടുകളിൽ എത്തിച്ചത്.
ഡിവിഷൻ കൗൺസിറുടെ നേതൃത്വത്തിൽ നഗരസഭയിലും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും വനം വകുപ്പിലും വിവരമറിയിച്ചിട്ടുണ്ട്.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയേക്കും. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് ഡിവിഷൻ കൗൺസിലർ ജൈനിഷ മണ്ണാറക്കൽ പറഞ്ഞു