തിരൂരങ്ങാടിയിൽ കുഞ്ഞിന്റെ കാലിൽനിന്നും ഒന്നരപവന്റെ പാദസാരം മോഷ്ടിച്ച കേസിൽ തമിഴ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്‌തു.
1 min read

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന്റെ കാലിൽനിന്നും ഒന്നരപവന്റെ പാദസാരം മോഷ്ടിച്ച കേസിൽ
തമിഴ് യുവതികളെ പോലീസ് അറസ്റ്റ് ചെയ്‌തു.
തിരുപ്പൂർ സ്വദേശിനി കാവ്യ(24), കവിത(40) മധുരൈ സ്വദേശിനി മാലതി (30) എന്നിവരെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്.
പാക്കടപ്പുറായ പള്ളിയാളി അബ്ദുൽഹമീദിന്റെ കുഞ്ഞിന്റെ കാലിൽനിന്നും ഒന്നരപവന്റെ പാദസാരമാണ് മോഷ്ടിച്ചത്. ഇയാളുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്.
മാലതിക്കെതിരെ സമാന കേസ് വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിലുള്ളതിനാൽ പിടിയിലായ മധുരൈ സ്വദേശിനി മാലതി (30)യെ വളാഞ്ചേരി പൊലിസിന് കൈമാറി.
ഇവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുള്ളതായും പൊലിസ് പറഞ്ഞു.