ബേസ്ബോൾ ഇന്ത്യൻ ടീമിൽ ഇടം നേടി പരപ്പനങ്ങാടി സ്വദേശി എ.പി. മുഹമ്മദ് ഫാസിൽ


പരപ്പനങ്ങാടി : ദുബായില്‍ നടക്കുന്ന ബേസ്‌ബോള്‍ യുണൈറ്റഡ് അറബ് ക്ലാസിക്കല്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികളിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഫാസിലും ഇടംനേടി.
തിരുവനന്തപുരം ഈഞ്ചക്കല്‍ സ്വദേശി ബി.എസ്. വിഷ്ണുവാണ് ഫാസിലിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിലുള്ള മറ്റൊരാൾ.
2009 മുതൽ കേരള ടീമിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന ഫാസിൽ പഞ്ചാബിൽ വെച്ച് നടന്ന ദേശീയ സീനിയർ ബേസ്ബോൾ കേരള ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു.
ആരോഗ്യ വകുപ്പ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാരനാണ് മുഹമ്മദ് ഫാസില്‍.
പരപ്പനങ്ങാടി ആവിയിൽബീച്ചിലെ അരയന്റെ പുരക്കൽ അബ്ദുറഹിമാൻ കുട്ടിയുടെയും ശരീഫയുടെയും നാല് മക്കളിൽ മൂന്നാമത്തെ മകനാണ് മുഹമ്മദ് ഫാസിൽ.