കോഴിക്കോട് സൗത്ത്: ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിന് വിജയം.


കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിന് വിജയം. മുസ്ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെയാണ് പരാജയപ്പെടുത്തിയത്.
യു.ഡി.എഫിന്‍റെ മണ്ഡലമായ സൗത്തിൽ നിന്ന് കഴിഞ്ഞ രണ്ടുതവണയും ജയിച്ചു കയറിയത് ലീഗ് നേതാവ് ഡോ. എം.കെ. മുനീർ ആയിരുന്നു.
ഇത്തവണ മുനീർ കൊടുവള്ളിയിലേക്ക് മാറിയതോടെയാണ് നൂർബിന റഷീദിന് ലീഗ് സീറ്റ് നൽകിയത്.
2016ൽ 6327 വോട്ടുകൾക്കാണ് മുനീർ സൗത്തിൽ വിജയിച്ചത്.
ബി.ജെ.പിയുടെ നവ്യ ഹരിദാസാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.