ഒരാളോടും വിധേയപ്പെട്ട് നില്‍ക്കേണ്ട കാര്യമില്ല; അധികാര രാഷ്ട്രീയം ഇനിയില്ല, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് കെടി ജലീല്‍


അധികാര രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി കെടി ജലീല്‍. പൊതുപ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞതാണെന്നും അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമെന്നും ജലീല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാത്രമാണ് താന്‍ വിരമിക്കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങള്‍ കൂടി ചെയ്യാനുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 13 വര്‍ഷം താന്‍ ഒരു കോളേജ് അധ്യാപകനായിരുന്നു. തുടര്‍ന്ന് ജനപ്രതിനിധിയും. ഇനി അധികാരമില്ലാത്ത ജനസേവനപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് താന്‍ ആഗ്രഹിക്കുന്നത്.