ഫുട്ബോൾ കളിക്കിടെ കുണ്ടൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു


തിരൂരങ്ങാടിയില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുണ്ടൂര്‍ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കറിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്.
ചെറുമുക്ക് മേക് 7 ഹെൽത്ത് ക്ലബ്ബിന് കീഴിൽ യോഗാ പരിശീലനം കഴിഞ്ഞ് മുതിർന്നവരുടെ ഫുട്ബോൾ കളിക്കിടെ ശനിയാഴ്ച രാവിലെ ഏഴ് മണിക്കാണ് സംഭവം.
കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കബറടക്കം ഇന്ന് ( ശനിയാഴ്ച) രാത്രി എട്ടുമണിക്ക് കുണ്ടൂർ ജുമാമസ്ജിദിൽ നടക്കും.
ഭാര്യ: സുദിനത്ത്, മക്കൾ : മുബഷിറ, റിൻഷ, സൻഹ. മരുമകൻ : സലാഹുദ്ധീൻ