തിരൂരങ്ങാടി സ്വദേശിയായ യുവാവ് ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു


ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.
തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹാജ് (19) ആണ് മരിച്ചത്.
ഇന്നലെ രാത്രി ചെന്നൈയിൽ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനാണ് മിൻഹാജ്.
ഷോപ് അടച്ച ശേഷം താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: ഫബീന.
സഹോദരങ്ങൾ : നഫീസത്ഉൽ മിസ്രിയ, മിദ്ലാജ്, മിൻഷാദ്.