തിരൂരങ്ങാടിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്വപങ്ചർ ചികിത്സ കേന്ദ്രങ്ങൾ അടച്ചുപൂട്ടി.


തിരുരങ്ങാടി : നഗരസഭ പരിധിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്വപങ്ചർ ചികിത്സ കേന്ദ്രങ്ങൾ തിരൂരങ്ങാടി ആരോഗ്യ വകുപ്പ്, ആയുർവേദ, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ അടച്ചുപൂട്ടി.
മലപ്പുറം അസിസ്റ്റന്റ് കളക്ടർ വി.എം. ആര്യ യുടെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് വികസന സമിതി തീരുമാനപ്രകാരവും, പൊതുജനാരോഗ്യ നിയമ പ്രകാരവും നോട്ടീസ് നൽകിയിട്ടും തുടർന്ന് പ്രവർത്തിച്ചതിനും അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാത്തതുമായ സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ അടച്ചുപൂട്ടിയത്.
പരസ്യ ബോർഡുകൾ മൂന്ന് ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ നിർദേശം നൽകി.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മൻറ് ആക്ട് പ്രകാരം നിയമാനുസൃതനായി മാത്രമേ നഗരസഭാ പരിധിയിൽ ക്ലിനിക്കുകൾ നടത്താൻ പാടുള്ളൂവെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു.