നിർധനരായ വയോജനങ്ങൾക്ക് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഓണസമ്മാനം; ‘ഓണക്കോടി സ്നേഹക്കോടി’; ജില്ലാതല വിതരണോദ്ഘാടനം നടത്തി


പരപ്പനങ്ങാടി : നിർധനരായ വയോജന ജനങ്ങൾക്കുള്ള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഓണസമ്മാനം ‘ഓണക്കോടി സ്നേഹക്കോടി’ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് നിർവ്വഹിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷനും പരപ്പനങ്ങാടി സൂപ്പികുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നൂറിലധികം പാവപ്പെട്ട വയോജനങ്ങൾക്ക് ഓണക്കോടി വീടുകളിൽ എത്തിച്ച് നൽകും.
ജില്ലാ കമ്മീഷണർ കെ ശോഭനാദേവി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഷ്റഫ് കുഞ്ഞാവാസ് മുഖ്യാതിഥിയായി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ. ജാസ്മിൻ, പ്രഥമാധ്യാപിക ബെല്ല ജോസ്, പി.ടി.എ. പ്രസിഡന്റ് ഇ.ഒ. അൻവർ, ജില്ലാ ഭാരവാഹികളായ സി.വി. അരവിന്ദ്, കെ.കെ. സുനിൽകുമാർ, കെ. അബ്ദുറഹിമാൻ, എൽ.എ. സെക്രട്ടറി ടി.കെ. ഷാജി, സതീദേവി, ഷംസുദ്ധീൻ, അമീന ഷെറിൻ, ഹസീന, ഷഫീഖ, രാഗി, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ ഷക്കീല, ജില്ലാ ജോയിൻ സെക്രട്ടറി എൻ കെ ജഗതി എന്നിവർ സംസാരിച്ചു.