ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് : പരപ്പനാട് വാക്കേഴ്സ് താരത്തിന് സ്വർണ്ണമെഡൽ


പരപ്പനങ്ങാടി : ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി പരപ്പനാട് വാക്കേഴ്സ് താരം.
എടരിക്കോട് വെച്ച് നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ് മൂതൽ ഒമ്പത് കാറ്റഗറിയിൽ 500 മീറ്റർ റോഡ് ഇൻ ലൈൻ മത്സരത്തിലാണ് പാലത്തിങ്ങൽ പി.കെ. മുഹമ്മദ് ഇജ് ലാൻ ആണ് സ്വർണ്ണമെഡൽ നേടിയത്.
എടപ്പാളിൽ വെച്ച് നടന്ന 1000 മീറ്റർ റിംഗ് മത്സരത്തിൽ ബ്രോൺസ് മെഡലും നേടിയിട്ടുണ്ട്.
പരപ്പനാട് വാക്കേഴ്സ് ഫുട്ബോൾ അക്കാദമി താരവും പാലത്തിങ്ങൽ എ.എം.യു.പി. സ്‍കൂൾ മൂന്നാംക്ലാസ് വിദ്യാർഥിയുമാണ് ഇജ് ലാൻ.
പരുത്തിക്കുന്നൻ റിയാസ് – ആയിഷ മോൾ ദമ്പതികളുടെ മകനുമാണ്. ഫാത്തിമ മിൻഹ, നജ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.