എക്സ്സൈസിന്റെ ലഹരി വർജ്ജന മുഖം പടിയിറങ്ങുന്നു.

പരപ്പനങ്ങാടി: എക്സ്സൈസിന്റെ ലഹരിവർജ്ജന മിഷൻ “വിമുക്തി” മലപ്പുറം ജില്ലാ കോഓർഡിനേറ്റർ നാളെ (വെള്ളി) സർവ്വീസിൽ നിന്നും പടിയിറങ്ങുന്നു.
പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച്ഓഫീസിൽ പ്രിവന്റീവ് ഓഫീസർ ആയ ബി.ഹരികുമാറാണ് ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഹരികുമാർ. മലപ്പുറം ജില്ലയിലെ മുഴുവൻ കലാലയങ്ങളിലും ലഹരിവർജ്ജന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ കാലയളവിലാണ്.
ഈ പ്രവർത്തനങ്ങൾക്ക് എക്സ്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിൽ നിന്നടക്കം നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. ജില്ലാതല യാത്രയയപ്പ് ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിപാടി മാറ്റിവക്കുകയായിരുന്നു.
ഈ യാത്രയയപ്പ് വേളയിൽ കോവിഡ് പോസിറ്റീവായി വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് ഹരികുമാർ സർവീസിൽ നിന്നും വിരമിക്കുന്നത്.