NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്വർണ്ണ വ്യാപാരികളുടെ ‘ഓണം സ്വർണോത്സവം’;  ചെമ്മാട് യൂണിറ്റ് തല ഉദ്ഘാടനം നടത്തി 

ചെമ്മാട്: ആൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്വർണ്ണകടകളിൽ നടപ്പിലാക്കുന്ന രണ്ടേകാൽ കോടി രൂപയുടെ മൂന്നുമാസം നീണ്ടു നിൽക്കുന്ന സമ്മാനപദ്ധതിക്ക് ചെമ്മാട് യൂണിറ്റിൽ തുടക്കമായി.
വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാസെക്രട്ടറി കുഞ്ഞിമുഹമ്മദ് വ്യാപാരി യൂണിറ്റ് പ്രസിഡൻറ് നൗഷാദ് സിറ്റിപാർക്കിന്
നൽകി ഉദ്ഘാടനം ചെയ്തു.
സി.എച്ച്. ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. നൗഷാദ് കളപ്പാടൻ, മലബാർ ബാവ, ബഷീർ കാടാമ്പുഴ, സന്തോഷ് റാസി ഗോൾഡ്, സൈനു ഉള്ളാട്ട്, അമർ മനരിക്കൽ, അഷ്റഫ് അൽമജൽ, സിദ്ധിഖ് സഫ, ബഷീർ വിന്നേഴ്സ്, മുജീബ് ദിൽദാർ, സിദ്ധിഖ് പനക്കൽ
എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.