NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘അമ്മ’ സംഘടനയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഭരണസമിതി പിരിച്ചുവിട്ടു.

‘അമ്മ’ സംഘടനയില്‍ നിന്നും പ്രസിഡന്റ് മോഹന്‍ലാലും ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചു. ഇതേ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് ‘അമ്മ’യിലെ നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു.

 

ഇതോടെ സംഘടനയില്‍ ഭിന്നത ഉണ്ടാകുകയായിരുന്നു. നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നടന്‍ രാജിവച്ചു.

ഇതോടെ അമ്മ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയായിരുന്നു.

 

ബാബുരാജിനെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ആക്കാനിരുന്നുവെങ്കിലും നടനെതിരെയും ലൈംഗികാരോപണ പരാതി എത്തുകയായിരുന്നു. ഇതോടെ ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടന്നാണ് വിവരം.

 

ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ‘അമ്മ’യിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്.

ആവശ്യം ശക്തമാക്കിയതില്‍ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം. ഇതോടെയാണ് അമ്മ പ്രതിസന്ധിയില്‍ ആയത്.

മോഹന്‍ലാലിന്റെ രാജിക്കത്ത്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു.രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുക്കും.

‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും.

Leave a Reply

Your email address will not be published. Required fields are marked *