വള്ളിക്കുന്നിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


പരപ്പനങ്ങാടി : വള്ളിക്കുന്ന് റെ: സ്‌റ്റേഷൻ റോഡിൽ അധികാരിക്കോട്ട ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
വള്ളിക്കുന്നിലെ പുനത്തിൽ ഭാസ്കരൻ്റെ മകൻ വികാസിനെ(43) ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചമുതൽ ഇവിടെ കാർ നിർത്തിയിട്ട നിലയിൽ കണ്ടതായി പ്രദേശവാസികൾ പറയുന്നു.
പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ: പ്രസന്ന, ഭാര്യ: രാഖി
സഹോദരങ്ങൾ: വിജേഷ്, വിബീഷ്.