വധശ്രമകേസിൽ ഒളിവിൽപോയ വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ


പരപ്പനങ്ങാടി : അരിയല്ലൂർ ബീച്ചിൽ
യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അരിയല്ലൂർ ബീച്ച് സ്വദേശി കോട്ടിൽ കണ്ണന്റെപുരയ്ക്കൽ സുൽഫീക്കറി (23) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 27 നാണ് പ്രതി അരിയല്ലൂർ ബീച്ചിലെ വടക്കേപ്പുറത്ത് മുജീബിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ബാംഗ്ലൂരിലും കണ്ണൂരിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ സഞ്ജു ജോസഫിന്റെ
നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ് ചെയ്തു. എസ്.ഐ.
മുഹമ്മദ് റഫീഖ്, എ. എസ്.ഐ.
റീന, സി.പി.ഒ. മുജീബ്, അർജുൻ, സുഭാഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.