ജമ്മു കശ്മീരിൽ ഭൂചലനം; ബാരാമുല്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രകമ്പനം


ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. ബാരാമുല്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണു ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെയാണ് വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9, 4.8 തീവ്രത രേഖപ്പെടുത്തി.
രാവിലെ 6.45ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് കി.മീറ്റർ ആഴത്തിൽ വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. പിന്നാലെ 6.52നും സമാനരീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഇത് 10 കി.മീറ്റർ ആഴത്തിൽ വരെ പ്രതിഫലിച്ചെന്നാണ് ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചത്.
അതേസമയം ആളപായവും കനത്ത നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് വിവരം. നേരിയ ഭൂചലനമാണെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു