കണ്ണൂരില്‍ കുടുംബ വഴക്കിനിടെ അരുംകൊല; ഭാര്യയെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍

പ്രതീകാത്മക ചിത്രം

കണ്ണൂര്‍ ഇരിട്ടിയില്‍ അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍.
കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടില്‍ പി.കെ. അലീമ, മകള്‍ സെല്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു സംഭവം നടന്നത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ പ്രതിയെ മുഴകുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
സെല്‍മയുടെ മകനും ആക്രമണത്തില്‍ പരിക്കുണ്ട്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ആക്രമണത്തിനിടെ ഷാഹുലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.