കായകല്‍പ്പ് അവാര്‍ഡ്: പരപ്പനങ്ങാടി പുത്തരിക്കൽ ആരോഗ്യ കേന്ദ്രത്തിന് ജില്ലയിൽ മൂന്നാം സ്ഥാനവും ക്യാഷ് അവാർഡും


പരപ്പനങ്ങാടി : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചതിൽ പുത്തരിക്കൽ ആരോഗ്യ കേന്ദ്രവും ഇടംനേടി.
ജില്ലയിൽ മൂന്നാം സ്ഥാനവും ക്യാഷ് അവാർഡുമാണ് പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്.
ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റി തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.
ഇതിനായി പ്രവർത്തിച്ച മെഡിക്കൽ ഓഫീസർ ഡോ. രമ്യ, മറ്റു ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എച്ച്.എം.സി. അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ മികവിന് കാരണമായത്.