പുസ്തകപ്പൂമഴ ; പരപ്പനങ്ങാടി എസ്.എൻ.എം സ്കൂളിൽ എൻ.എസ്.എസ്. വിദ്യാർഥികൾ സമാഹരിച്ചത് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ.

സാഹിത്യകാരൻ സുഭാഷ് ഒട്ടുമ്പുറം പ്രിൻസിപ്പാൾ എ. ജാസ്മിന് കൈമാറുന്നു.

പരപ്പനങ്ങാടി: വായനാ ദിനത്തോടനുബന്ധിച്ച് ‘പുസ്തകപ്പൂമഴ’ എന്ന പേരിൽ നാഷണൽ സർവ്വീസ് സ്കീം എസ്.എൻ.എം എച്ച്.എസ്.എസ് യൂണിറ്റ് നടത്തിയ പുസ്തക സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ വിലയുള്ള പുസ്തകങ്ങൾ.
സമാഹരിച്ച പുസ്തകങ്ങൾ സാഹിത്യകാരൻ സുഭാഷ് ഒട്ടുമ്പുറം പ്രിൻസിപ്പാൾ എ. ജാസ്മിന് കൈമാറി.
മാനേജർ അഷ്റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു.
സുബൈർ, റുബീന, രമ്യ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനയൻ പാറോൽ, എൻ.എസ്. എസ് ലീഡർ ആയിഷ നിർമ്മിൽ എന്നിവർ പ്രസംഗിച്ചു.