പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി.


തിരൂരങ്ങാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ ജീവനക്കാർ ഒരു ലക്ഷം രൂപ നല്കി.
തിരൂരങ്ങാടി തഹസിൽദാർ കെ.ജി. പ്രാൺസിംഗ് ചെക്ക് ഏറ്റുവാങ്ങി.
എൽ.ആർ. തഹസിൽദാർ എൻ മോഹനൻ, ഡെപ്യൂട്ടിതഹസിൽദാർമാരായ സി.ബി. പ്രീതി, ഇ.എം. ജ്യോതി. നഹാസ്ആശുപത്രി നഴ്സിങ് സുപ്രണ്ട് ഗിരിജാബായ്, സഹപ്രവർത്തകരായ മഞ്ജുള, നസീറ, സഹ്വാൻ, അൻവർ, രജനി, ഉഷ, ഫാസിൽ, ആബിദ് എന്നിവർ പങ്കെടുത്തു.