NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്.എസ്.എഫ് പരപ്പനങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് വെള്ളിയാഴ്ച്ച തുടക്കമാകും

പരപ്പനങ്ങാടി: മുപ്പത്തിഒന്നാമത് എഡിഷൻ എസ്.എസ്.എഫ് പരപ്പനങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കടലുണ്ടിനഗരത്ത് നടക്കും.

 

ഫാമിലി സാഹിത്യോത്സവോടെ ആരംഭിച്ച് ബ്ലോക്ക് യൂണിറ്റ് സെക്ടർ എന്നീ തലങ്ങളിൽ വിജയിച്ച പ്രതിഭകൾ ഡിവിഷൻ സാഹിത്യോത്സവിൽ മാറ്റുരക്കും.

 

170 മത്സരങ്ങളിലായി 750 ൽ അധികം പ്രതിഭകൾ എട്ടു വേദികളിലായി മത്സരിക്കും. വെള്ളി വൈകിട്ട് 5 മണിക്ക് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹുസൈൻ ജമലുല്ലൈലി പതാക ഉയർത്തും.

 

പ്രധാന വേദിയായ ബൈത്തുൽ ഹിക്ക്‌മയിൽ വൈകീട്ട് 7ന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സലാഫി ഉദ്ഘാടനം ചെയ്യും.

 

മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ.സി. സുബിൻ മുഖ്യാതിഥിയായി സംബന്ധിക്കും. എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി സ്വാദിഖ് നിസാമി തെന്നല സാഹിത്യ പ്രഭാഷണം നടത്തും.ഡിവിഷൻ പ്രസിഡന്റ് സുഹൈൽ അഹ്‌സനി അധ്യക്ഷത വഹിക്കും.
ഞായറാഴ്ച്ച വൈകീട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കുമണ്ണി ഉദ്ഘാടനം നിർവഹിക്കും. മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് അബ്ദുൽ ഹഫീള് അഹ്‌സനി ആറ്റുപുറം അനുമോദന പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ഹുസൈൻ ജമലുല്ലൈലി അസ്സഖാഫി നേത്യത്വം നൽകും.
വിവിധ സെഷനുകളിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, സോൺ ജില്ലാ നേതാക്കൾ സംബന്ധിക്കും. സുഹൈൽ അഹ്‌സനി, പി.പി.സർജാസ്, അഹ‌മ്മർ കബീർ അഹ്‌സനി, കെ. മുഹമ്മദ് റാശിദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.