നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും കിറ്റ് വിതരണവും നടത്തി


പരപ്പനങ്ങാടി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോ ടനുബന്ധിച്ച് നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരികിറ്റ് വിതരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
കെ.പി.സി.സി അംഗം വി. സുധാകരൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്. ഡി.സി.സി സെക്രട്ടറി ഒ. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ വെന്നിയൂർ, എ.ടി. ഉണ്ണി, സുജിനി മുളമുക്കിൽ, ത്വയ്യിബ് കക്കാട്, എൻ പി ഹംസക്കോയ, ഡി.സി.സി അംഗം കെ.പി ഷാജഹാൻ, ലത്തീഫ് പാലത്തിങ്ങൽ, ശ്രീജിത്ത് അധികാരത്തിൽ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, ഷെഫീഖ് പുത്തിരിക്കൽ, യു.വി സുരേന്ദ്രൻ, അഡ്വ. എ. റഹീം, അബിൻ കൃഷ്ണ, റഫീഖ് കയറ്റാല, ഫൈസൽ പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.