മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം


മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.
ഗവ. അംഗീകൃത ഡി.എം.എല്‍.ടി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ബ്ലഡ് ബാങ്ക് ടെക്നീഷ്യന് വേണ്ട യോഗ്യത. ന്യൂറോ ടെക്നീഷ്യന് ന്യൂറോ ടെക്നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.
പ്രായം 45 കവിയരുത്. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ജൂലൈ 18 ന് രാവിലെ 10.30 നും ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 10.30 നും ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2766425.