തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ മോഷണം: മോഷണ ദൃശ്യം സി.സിടി.വില്‍.
1 min read

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജില്‍ മോഷണം. കമ്പ്യൂട്ടര്‍ നശിപ്പിച്ചു. പതിനായിരം രൂപ കവര്‍ന്നു. മോഷണ ദൃശ്യം സി.സി.ടി.വില്‍.
പ്രതിയെ കുറിച്ച് കൃത്യമായി സൂചന ലഭിച്ചതായി പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ 2.15-നും 6.10 നുമിടയിലാണ് മോഷണം നടന്നത്.
കോളേജിന്റെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് എസ്.ഐ.പി സംഭാവന പെട്ടിയിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും പെട്ടിയും കവർന്നു.
കെമിസ്ട്രീ വിഭാഗത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് ലാപ്‌ടോപ്പ് തല്ലിപ്പൊട്ടിച്ചും കമ്പ്യൂട്ടര്‍ റൂമിന്റെ വാതില്‍ കുത്തി തുറക്കുകയും ചെയ്തു.
ക്യാഷ് കൗണ്ടര്‍ പിക്കാസ് കൊണ്ട് കുത്തി തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മോഷ്ടാവ് കോളേജിന് വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മറച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്തര്‍ എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധിച്ചു. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന്‍ പറഞ്ഞു.