പരപ്പനങ്ങാടി ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ ആരംഭിക്കണം : ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി.


പരപ്പനങ്ങാടി നഗരസഭയിലെ മത്സ്യത്തൊഴിലാളി മേഖലയിൽ സ്ഥിതി ചെയ്യുന്ന ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറിയില്‍ കിടത്തി ചികിത്സ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ പി.പി. ശാഹുൽ ഹമീദ് ആരോഗ്യ മന്ത്രി വീണാ ജോർജുമായി നേരിൽകണ്ട് നിവേദനം നൽകി ചർച്ച നടത്തി.
കെട്ടിടവും സ്ഥലസൗകര്യങ്ങൾ ഉണ്ടായിട്ടും നാളിതുവരെ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. കിടത്തി ചികിത്സ ഏർപ്പെടുത്തുകയോ കോസ്റ്റല്‍ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയര്‍ത്തുകയോ ചെയ്യണമെന്നും നഗരസഭാധ്യക്ഷൻ മന്ത്രിയോട് ആവശ്യപ്പെട്ടു.
തീരസദസ്സിലും സർവ്വകക്ഷി നിവേദനമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. തീരദേശ മേഖലയിലെ വിഷയമായതിനാലും ജനസാന്ദ്രത പരിഗണിച്ചും പുതിയ ഹാർബറിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാലും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി നഗരസഭാധ്യക്ഷൻ പറഞ്ഞു.