NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബെംഗളൂരിൽ ബസ് കത്തി നശിച്ചു ; ഡ്രൈവറുടെ ഇടപെടലിലുടെ ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: എംജി റോഡിൽ കര്‍ണാടക സ്റ്റേറ്റ് ആർ ടി സി ബസിന് തീപിടിച്ചു. ഡ്രൈവർ എഞ്ചിൻ സ്റ്റാർട്ട് ചെയ്തപ്പോളാണ് ബസിൽ നിന്ന് തീ ഉയന്നത്.

 

ഡ്രൈവർ ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ  ഒഴിപ്പിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) അറിയിച്ചു.

 

കോറമംഗല ഡിപ്പോയുടേതാണ് ബസ്. സംഭവത്തിന്റെ വീ​ഡിയോ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

അഗ്‌നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്റെ ദ്യശ്യങ്ങളും വീഡിയോയിൽ കാണാം.

എഞ്ചിൻ അമിതമായി ചൂടായതായിരിക്കും തീ പിടിക്കാൻ കാരണമെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

 

തീപിടിത്തസമയത്ത് ബസിൽ 30 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ തക്കസമയത്ത് ജാഗ്രതാ നിർദേശം നൽകിയതാണ് വലിയ അപകടം ഒഴിവായത്.

 

തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് ബിഎംടിസി അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *