കക്കാട് ശ്രീ ത്രിപുരാന്തക ക്ഷേത്രത്തിൽ ഭണ്ഡാരം പൊട്ടിച്ച് മോഷണം.


തിരൂരങ്ങാടി : കക്കാട് ത്രിപുരാന്തക ക്ഷേത്രത്തിൽ റോഡ് അരികിൽ വെച്ച ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ.
ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണം മോഷണം പോയിട്ടുണ്ട്.
തുക എത്രയാണെന്ന് വ്യക്തമല്ല.
വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ഭണ്ഡാരം കുത്തി തുറന്ന നിലയിൽ കണ്ടത്.
തിരൂരങ്ങാടി പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ.