പരപ്പനങ്ങാടി തീരത്ത് മത്സ്യവുമായി വന്ന തോണി മറിഞ്ഞു: ലക്ഷങ്ങളുടെ നഷ്ടം


പരപ്പനങ്ങാടി : മത്സ്യവുമായി
തീരത്ത് വന്ന തോണി മറിഞ്ഞു.
ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിച്ചു.
കടലുണ്ടി നഗരത്തിലെ കെ.എം.പി. നിസാറിന്റെ വള്ളമാണ് തകർന്നത്.
രണ്ട് യമഹ എഞ്ചിനും പാടെ തകർന്നു. രണ്ടുലക്ഷത്തിലേറെ വില വരുന്ന മത്സ്യങ്ങളും നഷ്ടമായി.
അപകടത്തിൽപ്പെട്ട മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. തോണിക്കും എഞ്ചിനും വലയുമായി മൂന്നര ലക്ഷം രൂപയോളം നഷ്ടം വന്നതായി ഉടമ പറഞ്ഞു.